shilasthapanam

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന കൊടിമരത്തിന്റെ ശിലാസ്ഥാപനം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു. മേൽശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി സഹകാർമ്മികനായി. കൊടിമരം ഒരു ഭക്തൻ വഴിപാടായി ക്ഷേത്രത്തിന് സമർപ്പിക്കുന്നതാണ്. ക്ഷേത്രം പ്രസിഡന്റ് ജയകുമാർ തെയ്യാനത്ത്മഠം, സെക്രട്ടറി രാജേന്ദ്രദേവ്, ജനറൽ കൺവീനർ രാധാകൃഷ്ണൻ നായർ കുന്നത്ത്, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട്, വനിതാസമാജം പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, സെക്രട്ടറി ശ്രീകുമാരി.യു.നായർ, സന്തോഷ് ആറുകണ്ടത്തിൽ, കെ.ഡി സന്തോഷ്, പി.ശിവപ്രസാദ്, അനിൽകുമാർ കാർത്തിക എന്നിവർ പങ്കെടുത്തു.