joseph-vazhakkan

വൈക്കം: കോൺഗ്രസ് തലയാഴം മണ്ഡലം സമ്മേളനം എ.ഐ.സി.സി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. പുതിയ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത വി.പോപ്പിയെ യോഗത്തിൽ ആദരിച്ചു. കെ.പി.സി.സി മെമ്പർ മോഹൻ.ഡി.ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, അക്കരപ്പാടം ശശി, ജയ് ജോൺ പേരയിൽ, വിവേക് പ്ലാത്താനത്ത്, എം.കെ ഷിബു, എ.സനീഷ്‌കുമാർ, ഇടവട്ടം ജയകുമാർ, ഭൈമി വിജയൻ, ബി.അനിൽകുമാർ, ജൽജി വർഗീസ്, ബി.എൽ സെബാസ്റ്റിയൻ, യു.ബേബി, സേവ്യർ ചിറ്ററ, യു.കെ സജീവ്, കെ.ബിനിമോൻ എന്നിവർ പ്രസംഗിച്ചു.