krishy

പുഞ്ചവയൽ: കണ്ണിമല ഫാർമേഴ്‌സ് ക്ലബിന്റെ സമഗ്ര പച്ചക്കറി വികസനപദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്തംഗം ദിലീഷ് ദിവാകരന്റെ അദ്ധ്യക്ഷതയിൽ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം കണ്ണിമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഡി. ജോൺ പവ്വത്ത് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മാത്യു എബ്രഹാം പ്ലാക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് സെക്രട്ടറി സാബു തോമസ് തകടിയേൽ, മുണ്ടക്കയം അസി: കൃഷി ഓഫീസർ സെബാസ്റ്റ്യൻ മാത്യു, തൊഴിലുറപ്പ് പദ്ധതി മേറ്റ് അമ്പിളി കപ്ളിയിൽ, ബിന്ദു ദിലീഷ് തുടങ്ങിയവർ പ്രസംഗിച്ചു.