
പാലാ: പൈകയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക്. പരിക്കേറ്റ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68), മകൻ സുഹാസ് ബഷീർ (43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പാലാ-പൊൻകുന്നം റൂട്ടിൽ പൈക കെ.എസ്.ഇ.ബി. ഓഫീസിനു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ പോയി വരികയായിരുന്നു ബൈക്ക് യാത്രക്കാർ.
ശബരിമല ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന ആംബുലൻസും ബൈക്കുമാണ് കൂട്ടിയിടിച്ചതെന്നു പൊലീസ് പറഞ്ഞു.