
കോട്ടയം: പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ മോഹിനിയാട്ടം ഇന്ന് രാത്രി 8.30ന് കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കും. രാവിലെ അഷ്ടാഭിഷേകം, ഉച്ചക്ക് ഒന്നിന് ഉത്സവ ബലി, വൈകിട്ട് 7ന് മഹാ പുഷ്പാഭിഷേകം, തിരുവാതിര സംഗീത സദസ്. നാളെ വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തുർന്ന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ട്രിപ്പിൾ തായമ്പക, തുടർന്ന് ഗാനമേള.