കുമരകം: പന്നിക്കോട് ശ്രീപാർവ്വതീപുരം ദേവീക്ഷേത്രത്തിലെ 11-ാമത് പുന:പ്രതിഷ്‌ഠാവാർഷിക മഹോത്സവം 22ന് നടക്കും. തന്ത്രി എം. എൻ. ഗോപാലൻ, മേൽശാന്തി ദീപു നാരായണൻ, കൃഷ്‌ണകുമാർ ശാന്തിഎന്നിവർ കാർമ്മികത്വം വഹിക്കും. 5ന് നിർമ്മാല്യദർശനം, 6ന് അഷ്‌ടദ്രവ്യ ഗണപതിഹോമം 9 മുതൽ കലശാഭിഷേകം വിശേഷാൽ പൂജകൾ. വൈദിക താന്ത്രിക രംഗത്ത് 50 വർഷം പൂർത്തിയാക്കിയ എം.എൻ. ഗോപാലൻ തന്ത്രിയെ ആദരിക്കും. തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കൽ 5.30ന് ഭഗവതിസേവ, 6.30ന് ദീപാരാധന തുടർന്ന് ദേശതാലപ്പൊലി.