
കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് പ്രാദേശിക അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി എൻ വാസവന് നിവേദനം നൽകി. കൊടിയേറ്റ് ദിനമായ ഫെബ്രുവരി 15 നോ ആറാട്ട് ദിനമായ 22 നോ കുമരകം ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിക്കണമെന്നാണാവശ്യം. കൂടി ആലോചനയ്ക്കായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാ മേധാവികളുമായി കൂടി ആലോചിച്ച് അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.