മണർകാട്: എസ്.എൻ.ഡി.പി യോഗം 1337ാം നമ്പർ മണർകാട് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 11ാമത് ഉത്സവത്തിന് ഇന്ന് സമാപനം. രാവിലെ 5.25ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, 5.45ന് അഷ്ടദ്രവ്യഗണപതിഹോമം, സമൂഹപ്രാർത്ഥന, പന്തീരടിപൂജ, 11ന് കലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 6.45ന് വിശേഷാൽ വഴിപാടുകൾ, ചുറ്റുവിളക്ക്, ദീപാരാധന, പഞ്ചാരിമേളം, 7 മുതൽ പറവഴിപാട്, 8ന് അത്താഴപൂജ, മംഗളപൂജ, മംഗളാരതി, നട അടയ്ക്കൽ, തുടർന്ന് മഹാപ്രസാദമൂട്ട്.