milk

കോട്ടയം: ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും കുന്നപ്പിള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും മുളക്കുളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് പാൽഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്യും. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീലാ ജോസഫ്, അനമോൾ, മേരിക്കുട്ടി ലൂക്കാ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, സംഘം പ്രസിഡന്റ് ഇ.സി. രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും.