കിടങ്ങൂർ: മംഗളാരാം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഇന്ന് കൊടിയേറും. വൈകുന്നേരം 5ന് ആഘോഷമായ വി.കുർബാന, നൊവേന, ഫാ.ജയിംസ് പൊരുന്നോലിൽ കാർമികത്വം വഹിക്കും. തിരുനാൾ കൊടിയേറ്റ് ഫാ. ജോസഫ് പാറമ്പുഴ നിർവഹിക്കും. പൂർവികർക്ക് ശ്രദ്ധാഞ്ജലി, 7ന് ഗാനമേള. 20ന് വൈകുന്നേരം 5ന് ആഘോഷമായ കുർബാന, ഫാ.ക്രിസ്റ്റി പന്തലാനി കാർമികത്വം വഹിക്കും. ഗ്രാമപ്രദക്ഷിണം, ലദീഞ്ഞ്. 21ന് രാവിലെ 6.45ന് വി.കുർബാന, 9.30ന് തിരുനാൾ റാസ, ഫാ.തോമസ് മണ്ണൂർ കാർമികത്വം വഹിക്കും. ഫാ.ജിയോ തൈപ്പറമ്പിൽ, ഫാ.മൈക്കിൾ നടുവിലേക്കുറ്റ് എന്നിവ സഹകാർമികരാകും. ഫാ.ജിയോ തൈപ്പറമ്പിൽ പ്രസംഗം. 12ന് ലദീഞ്ഞ്, പ്രദക്ഷിണം.