കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ 20ന് രാവിലെ 10ന് കോട്ടയം ഗാന്ധിസ്ക്വയറിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹം പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റബ്ബറിന്റ തറവില 300 രൂപയാക്കി ഉയർത്തുക, നാണ്യ വിളകളുടെ തറ വില ഉയർത്തുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയാൻ സപ്ലൈക്കോ ഔട്ട് ലെറ്റുകളിൽ കൂടി 13 ഇന സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.