കോട്ടയം: നാഗമ്പടം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഇളനീർതീർത്ഥാടന വ്രതാരംഭത്തിന്റെ ജ്യോതി പ്രകാശനം ഭാരത് ആശുപത്രി എം.ഡി. രേണുക വിശ്വനാഥൻ നിർവഹിച്ചു. വൈകിട്ട് നടന്ന കിഴക്കൻ മേഖലാ ദേശതാലപ്പൊലി യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. ആദ്യതാലം സെക്രട്ടറി ആർ.രാജീവ് കൈമാറി. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ സന്ദേശം നൽകി. ഇന്ന് രാവിലെ 10.30ന് ഉത്സവബലി വൈകിട്ട് 5ന് തെക്കൻമേഖലാ ദേശതാലപ്പൊലി കളക്ടർ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ കൊടിമരച്ചുവട്ടിൽ ഉത്പ്പന്ന സമർപ്പണം. 10.30ന് ഉത്സവബലി. പ്രസാദമൂട്ട് കുറിക്കുവെട്ട് ദീപപ്രകാശനം രാധാകൃഷ്ണൻ, രാധാകൃഷ്ണ ടെക്സ്റ്റെൽസ് നിർവഹിക്കും. 3ന് അയ്മനം മേഖല ദേശതാലപ്പൊലി ഘോഷയാത്രയ്ക്ക് ഐ.സി.എച്ച് സൂപ്രണ്ട് ഡോ.കെ.പി ജയപ്രകാശ് ഭദ്രദീപം പ്രകാശിപ്പിക്കും. ആദ്യതാലം കൈമാറ്റം അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വി.ജി രാജേഷ് നിർവഹിക്കും