പൊൻകുന്നം: കേരളപ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ഇന്നും നാളെയും പൊൻകുന്നം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.ഇന്ന് വൈകിട്ട് 5.30ന് ജില്ലാകൗൺസിൽ യോഗം. ജില്ലാപ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ഷാജിമോൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി മനോജ് വി.പോൾ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. വിദ്യാഭ്യാസ ജില്ലാപ്രസിഡന്റുമാരായ ജോസുകുട്ടി ജേക്കബ്, ജോയിസ് ജേക്കബ്, ഷൈജു പി.വർഗീസ്, എൻ.വിനോദ്, ജില്ലാജോയിന്റ് സെക്രട്ടറിമാരായ മോൾസി തോമസ്, എസ്.അശ്വതി തുടങ്ങിയവർ പങ്കെടുക്കും.
നാളെ രാവിലെ 9.45ന് പതാക ഉയർത്തൽ, 10ന് സമ്മേളനം ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് കെ.അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനസെക്രട്ടറി ടി.യു.സാദത്ത്, കെ.എസ്.എസ്.എസ്.പി.എ.സംസ്ഥാനസെക്രട്ടറി ടി.എസ്.സലിം, ഡി.സി.സി.സെക്രട്ടറി അഡ്വ.പി.എ.ഷെമീർ, കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാജ്, വർഗീസ് ആന്റണി, എം.സി.സ്‌കറിയ, പരിമൾ ആന്റണി, ബിനു ജോയി, പി.പ്രദീപ്, ബിനു സോമൻ തുടങ്ങിയവർ പങ്കെടുക്കും. 11.30ന് വിദ്യാഭ്യാസ സമ്മേളനം ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാവൈസ് പ്രസിഡന്റ് റിൻസ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, പി.ജെ.ആന്റണി, ജോൺസൺ സി.ജോസഫ്, ജയകുമാർ കുറിഞ്ഞിയിൽ, അഡ്വ.അഭിലാഷ് ചന്ദ്രൻ, ജേക്കബ് ചെറിയാൻ, എസ്.അഭിലാഷ്, പി.ആർ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. രണ്ടിന് അധ്യാപക പ്രകടനം. 3.30ന് പ്രതിനിധി സമ്മേളനം ജില്ലാവൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കൗൺസിൽ തിരഞ്ഞെടുപ്പ്.