പാലാ: ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് 20ന് കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
20ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7.30 ന് ഗുരുദേവ കൃതികളുടെ പാരായണം, നിറമാല, 9ന് പഞ്ചവിംശതി കലശപൂജ, 10 ന് കലശാഭിഷേകം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന, ദീപാരാധന, ദീപക്കാഴ്ച.
രാത്രി 7 നും 8 നും മധ്യേ തന്ത്രി സ്വാമി ജ്ഞാനതീർത്ഥ, മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30ന് തിരുവരങ്ങളിൽ തിരി തെളിക്കൽ, 8ന് നാടൻപാട്ട്.
21ന് രാവിലെ 9ന് കാഴ്ചശ്രീബലി, പല്ലക്കിൽ എഴുന്നള്ളത്ത്, 10ന് കലശം, കലശാഭിഷേകം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന, ദീപാരാധന, ദീപക്കാഴ്ച, 6 ന് കാഴ്ചശ്രീബലി, രഥത്തിലെഴുന്നള്ളത്ത്, 7.15ന് രഥത്തിൽ വിളക്കിനെഴുന്നള്ളത്ത്, 8ന് മാജിക് ഷോ.
22ന് രാവിലെ 9ന് കാഴ്ചശ്രീബലി, പല്ലക്കിൽ എഴുന്നള്ളത്ത്, വൈകിട്ട് 6ന് രഥത്തിലെഴുന്നള്ളത്ത്, 7.15 ന് രഥത്തിൽ വിളക്കിനെഴുന്നള്ളത്ത്, 8 ന് ബാലെ.
23ന് രാത്രി 8 ന് ഡാൻസ് തപസ്യാർപ്പണം. 24ന് രാത്രി 7.30ന് സുനിൽ ഗാർഗ്യേൻ ചെന്നെയുടെ സംഗീതസദസ്. എന്നിവ നടക്കും.
25ന് രാവിലെ 5ന് മഹാഗണപതിഹോമം, ഗുരുപൂജ, ശിവപൂജ, 9 ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 9.30 ന് 109 കലശപൂജ, ഗുരുദേവന് പഞ്ചവിംശതി കലശം, കലശാഭിഷേകം, 11.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 8 ന് നാടകം ശാന്തം, 10.30ന് പള്ളിനായാട്ട് പുറപ്പാട്.
26ന് രാവിലെ 11 മുതൽ മൂന്നാംതോട്, ഇടമറ്റം, മല്ലികശ്ശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാടൗൺ തുടങ്ങിയ ശാഖകളിൽ നിന്ന് കാവടി വരവ്, തുടർന്ന് കാവടിയഭിഷേകം. 11.30ന് ഓട്ടൻതുള്ളൽ, 12.30ന് മഹാപ്രസാദമൂട്ട്.
3.20ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, കൊടിമരച്ചോട്ടിൽ പറയെടുപ്പ്, വിലങ്ങുപാറ കടവിൽ ആറാട്ട്, ആറാട്ടുസദ്യ തുടർന്ന് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തിൽ ആറാട്ടുഘോഷയാത്രയ്ക്ക് സ്വീകരണം, ഇറക്കിപ്പൂജ, ദീപാരാധന, പറയെടുപ്പ്, ഭരണങ്ങാനം ടൗൺ കാണിക്കമണ്ഡപം ആറാട്ടുവരവേല്പ്, ദേശതാലപ്പൊലി, ആറാട്ടുഘോഷയാത്രയ്ക്ക് ഇടപ്പാടി കവലയിൽ വഴനേക്കാവ് ദേവസ്വം വക സ്വീകരണം, ആറാട്ടുവരവ്, ആറാട്ടുവിളക്ക്, വലിയകാണിക്ക, കൊടിക്കീഴിൽ പറയെടുപ്പ്, രാത്രി 9.30ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഇടപ്പാടി ദേവസ്വം ഭാരവാഹികളായ എം.എൻ. ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ, സിബി ചിന്നൂസ്, കണ്ണൻ ഇടപ്പാടി, സതീഷ് മണി, കരണാകരൻ വറവുങ്കൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.