മുക്കുളം: എസ്.എൻ.ഡി.പി യോഗം 1235ാം നമ്പർ മുക്കുളം ശാഖയിലെ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും ശ്രീനാരായണ പ്രതിഷ്ഠയുടെ 35ാം വാർഷികവും 20 മുതൽ 26 വരെ നടക്കും. സനത് കുമാർ തന്ത്രി, മേൽശാന്തി കെ.കെ സന്തോഷ് ശാന്തി എന്നിവർ നേതൃത്വം നൽകും. 20ന് രാവിലെ 6ന് ഉഷപൂജ, മഹാഗണപതിഹോമം, 10ന് പ്രസാദമൂട്ട്, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30നും 7നും മദ്ധ്യേ ക്ഷേത്രം തന്ത്രി സനത് തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. 21ന് രാവിലെ 5.30ന് അഭിഷേകം, ഗണപതിഹോമം, 7ന് മഹാമൃത്യുഞ്ജയഹോമം, 8ന് പുരാണപാരായണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് ശ്രീനാരായണ ഗുരുവിന്റെ ലോകവീക്ഷണം, 8.30ന് ശ്രീഭൂതബലി, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 22ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, 7.30ന് കലശം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് കലാപരിപാടി. 8.30ന് ശ്രീഭൂതബലി, 9ന് വിളക്കിനെഴുന്നള്ളിപ്പ്, 23ന് ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് സംഗീതനിശ, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 24ന് രാവിലെ 9ന് പുരാണപാരായണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് ഗാനമേള, അത്താഴപൂജ. 25ന് രാവിലെ 9ന് പുരാണപാരായണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 4.15ന് കർപ്പൂരവിളക്ക് പ്രാർത്ഥന, 6.30ന് പുഷ്പാഭിഷേകം, 7ന് സംഗീത ഭജന, 7.15ന് ഹിഡുംബൻ പൂജ, 9.30ന് പള്ളിവേട്ട, പള്ളിനിദ്ര. 26ന് രാവിലെ 5.30ന് കണികാണിക്കൽ, 6ന് അകത്തേയ്ക്ക് എഴുന്നെള്ളിക്കൽ, 8.30ന് കലശാഭിഷേകം, 10ന് കാവടി ഘോഷയാത്ര, 12.30ന് കാവടി അഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 9.30ന് ആറാട്ട് എതിരേൽപ്പ്, സമൂഹപറവയ്പ്, 10ന് ഗാനമേള.