lab

കോട്ടയം: കറുകച്ചാൽ സാമൂഹിക ആരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.സി.എം. എൽ.ടി/ഡി.എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20 മുതൽ 40 വയസ് വരെ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 23 ന് വൈകിട്ട് അഞ്ചിനകം വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകണം. വിശദവിവരം വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: bdovzur@gmail.com