tea

കോട്ടയം : വിദ്യാഭ്യാസ വകുപ്പിൽ ജില്ലയിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് തസ്തികയിലേക്ക് നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി രണ്ടാം ഘട്ട അഭിമുഖം ജനുവരി 23, 24, തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ കോട്ടയം ജില്ലാ ഓഫീസിൽ നടക്കും. ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ്. മുഖേനെയും അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത,വെയ്‌റ്റേജ്,കമ്മ്യൂണിറ്റി തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പ്രൊഫൈലിൽ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം.