
കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സാന്ത്വനപരിചരണദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പൊതുസമ്മേളനം ഇന്ന് രാവിലെ 10 ന് ആർപ്പൂക്കരയിലെ സർക്കാർ നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അദ്ധ്യക്ഷത വഹിക്കും. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് മുഖ്യാതിഥിയാകും. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ മുഖ്യസന്ദേശം നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ സന്ദേശം നൽകും. കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. സൈറു ഫിലിപ്പ് വിഷയാവതരണം നടത്തും. ഓങ്കോളജി വകുപ്പ് മേധാവി ഡോ. കെ. സുരേഷ്‌കുമാർ ക്ലാസെടുക്കും.