കുമരകം: ശ്രീനാരായണ സ്പോർട്ട്സ്& ഗ്രന്ഥശാലയുടേയും കോട്ടയം മെഡിക്കൽ കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് എസ്.കെ.എം എച്ച്.എസ്.എസ്, പി.കെ.എം തന്ത്രി മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ഗോപാലൻ തന്ത്രി അദ്ധ്യക്ഷത വഹിക്കും. എസ്.കെ.എം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് ആശംസ അർപ്പിക്കും. ക്ലബ് സെക്രട്ടറി. വി.പി. രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ രാജപ്പൻ നന്ദിയും പറയും. 9.30 മുതൽ പരിശോധന ആരംഭിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർ 9744097708 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.