
കോട്ടയം : ശബരിമല സീസണിൽ പ്രതിസന്ധികൾക്കിടയിലും നേട്ടം കൊയ്ത് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ. മണ്ഡലകാലത്ത് 2.71 കോടി രൂപയായിരുന്നു വരുമാനം. ഡിസംബർ 28 ന് ആരംഭിച്ച മകരവിളക്ക് സീസണിൽ ലഭിച്ചത് 1.38 കോടി. ഇന്ന് ശബരിമല പ്രത്യേക സർവീസുകൾ അവസാനിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇന്നലെ രാത്രിയോടെ തീർത്ഥാടകർ ഒഴിയുമെങ്കിലും ജീവനക്കാരെയും മറ്റും നാടുകളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ന് ബസുകൾ ഓടുക. ഇതിനുശേഷം ബസുകളെല്ലാം അതാത് ഡിപ്പോകളിലേക്ക് മടങ്ങും. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള സർവീസുകളും നിറുത്തും. ശബരിമല സർവീസുകൾക്കായി രണ്ട് ഘട്ടങ്ങളിലായി 30 ഡിപ്പോകളിൽ നിന്നുള്ള ബസുകളും ജീവനക്കാരുമാണ് എത്തിയത്. കോട്ടയം ഡിപ്പോയിലെ 20 ബസുകളും ശബരിമല സർവീസിനായി ഉപയോഗിച്ചു. ഇതിൽ പകുതിയോളം ബസുകൾ മാത്രമായിരുന്നു കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള സർവീസുകൾക്കായി ഉപയോഗിച്ചത്. ബാക്കി പത്തനംതിട്ട, എരുമേലി, പമ്പ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഓടിയത്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നാണ് എറ്റവും കൂടുതൽ ബസുകൾ എത്തിയത് നാല് എണ്ണം.
തുടക്കത്തിൽ താളപ്പിഴകൾ
സ്റ്റേഷന് മുമ്പിൽ ബസുകളുടെ പാർക്കിംഗിന് റെയിൽവേ തടസം സൃഷ്ടിച്ചു
തമിഴ്നാട്ടിലുണ്ടായ പ്രളയത്തെതുടർന്ന് ഭക്തരുടെ എണ്ണം കുറഞ്ഞു
കാലപ്പഴക്കം ചെന്ന ബസുകൾ സർവീസിന് അനുവദിച്ചു
പുതിയ ബസുകളൊന്നും ഇത്തവണ അനുവദിച്ചിരുന്നില്ല.
സർവീസ് നടത്തിയത്
മണ്ഡലകാലത്ത് 45 - 50 ബസുകൾ