പാറത്തോട്: എസ്.എൻ.ഡി.പി യോഗം 1496ാം നമ്പർ പാലപ്ര ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ ഏഴാമത് പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയും നടക്കുമെന്ന് ശാഖാ ഭാരവാഹികളായ സുരേന്ദ്രൻ കൊടിത്തോട്ടം, സുധാകരൻ വട്ടുതൊട്ടിയിൽ എന്നിവർ അറിയിച്ചു. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി, ഉദയൻ ശാന്തി, അജയൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 5.45 ന് അഭിഷേകം, ഗണപതിഹോമം, 6ന് ഗുരുപൂജ, 8ന് പതാക ഉയർത്തൽ, 7ന് ബാലജനയോഗം കുമാര സംഘം അവതരിപ്പിക്കുന്ന കലാപരിപാടികൾ.
21ന് രാവിലെ 5.30ന് നിർമ്മാല്യ ദർശനം, 6ന് അഭിഷേകം, ഉഷപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 6.30 മുതൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, 9ന് ബാബു നാരായണൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശപൂജകൾ. 10ന് കലശാഭിഷേകം, 10.30ന് ഉച്ചപൂജ, 11.30ന് ഗുരുദേവ പ്രഭാഷണം, 1.30ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, 7ന് പാറത്തോട് പള്ളിപ്പടിയിലുള്ള ശ്രീനാരായണ നഗറിൽ നിന്നും താലപ്പൊലി ഘോഷയാത്ര. 7.30ന് താലപ്പൊലി അഭിഷേകം. ഹൈറേഞ്ച് യൂണിയൻ ഭാരവാഹികളായ ബാബു ഇടയാടിക്കുഴി അഡ്വ.പി.ജീരാജ്, ഷാജി ഷാസ്, ഡോ.പി.അനിയൻ, എം.വി ശ്രീകാന്ത് എന്നിവർ പങ്കെടുക്കും.