കോട്ടയം: ശിവഗിരി മഠം ശാഖാ സ്ഥാപനം പാമ്പാടി അയ്യൻ കോവിക്കൽ ഗുരുദേവ ശ്രീധർമ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം 21 മുതൽ 23 വരെ നടക്കും. മഹോത്സവത്തിന് എത്തിച്ചേരുന്ന ഭക്തർക്കായുള്ള ഗുരുപൂജാ പ്രസാദത്തിനും അന്നദാനത്തിനും വേണ്ടിയുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് എം.കെ പൊന്നപ്പൻ, ജില്ലാകമ്മിറ്റിയംഗം ശശിധരൻ എട്ടേക്കർ, വേണു മഞ്ചാടിക്കരി, രാജു എന്നിവരുടെ നേതൃത്വത്തിലും, സഭ പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് വി.പി കുഞ്ഞുമോൻ, സെക്രട്ടറി വി.ആർ പ്രസന്നൻ, കേന്ദ്ര സമിതി അംഗം സുകുമാരൻ വാകത്താനം എന്നിവരുടെ നേതൃത്വത്തിലും ഇന്ന് ക്ഷേത്രസന്നിധിയിൽ സമർപ്പിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി സ്വാമി ശിവനാരായണതീർത്ഥ, കൺവീനർ മോഹനകുമാർ എസ്.എൻ പുരവും അറിയിച്ചു.