
പള്ളിക്കത്തോട് :പി.ടി.സി.എം സർക്കാർ ഐ.ടി.ഐ.യിൽ ആരംഭിച്ച ബേക്കിംഗ് പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അദ്ധ്യക്ഷയായി. ബ്രഡ്, ബൺ, കേക്കുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നൽകുക. പരിശീലനത്തോടൊപ്പം വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ കെ. അജിത് കുമാർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ മാത്യു, ഗ്രാമപഞ്ചായത്തംഗം സനു ശങ്കർ, പ്രിൻസിപ്പൽ കെ.അജിത് കുമാർ, വൈസ് പ്രിൻസിപ്പൽ ജോൺസൺ മാത്യു, സീനിയർ സൂപ്രണ്ട് എച്ച്. തിൽഷദ് ബീഗം, സ്റ്റാഫ് സെക്രട്ടറി വി. രാജീവ്, ട്രെയിനിംഗ് കൗൺസിൽ ചെയർമാൻ വർഗീസ് ജോൺ, പി.ടി.എ പ്രസിഡന്റ് വാസുദേവൻ നായർ എന്നിവർ പങ്കെടുത്തു.