നെടുംകുന്നം: തെക്കേക്കര ഭഗവതി ക്ഷേത്രത്തിലെ മകരമകയിര ഉത്സവം ഇന്ന് മുതൽ 22 വരെ നടക്കും. ചടങ്ങുകൾക്ക് തന്ത്രി പുതുമനഇല്ലത്ത് ദാമോദരൻ നമ്പൂതിരി, മേൽശാന്തി സുനീഷ് നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 8.30ന് കാർത്തികപൊങ്കാല. വൈകിട്ട് 7.20ന് തിരുവരങ്ങ് ഉദ്ഘാടനവും പ്രഭാഷണവും ബദരിനാഥ് മുഖ്യപുരോഹിതൻ ഈശ്വരപ്രസാദ് നമ്പൂതിരി നിർവഹിക്കും. 7.30ന് തിരുവാതിര, 7.45ന് ഗാനമേള. 22ന് എട്ടിന് അൻപൊലി, പറ. 11ന് കലശപൂജ, കലശാഭിഷേകം. 12.30ന് വെള്ളംകുടി വഴിപാട്, 12.45ന് പ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് അൻപൊലി, പറവഴിപാട്, 6.30ന് നാദസ്വരകച്ചേരി, എട്ടിന് സംഗീതസദസ്.