വൈക്കം: കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആറാട്ട് നാളെ നടക്കും. തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരി, മേൽശാന്തി വാളേൻ കോട്ട് മഠം അനന്തൻ പോറ്റി എന്നിവരുടെ കാർമ്മികത്വത്തിൽ വൈകിട്ട് 5.30നാണ് ആറാട്ട് എഴുന്നള്ളിപ്പ്. ശാസ്തക്കുളം ക്ഷേത്രത്തിൽ നടക്കുന്ന ആറാട്ടിന് ശേഷം ശാസ്തക്കുളത്തമ്മയുമൊന്നിച്ച് ഗോവിന്ദപുരം ക്ഷേത്രത്തിലെക്കും എഴുന്നള്ളും. വലിയ കാണിക്കയ്ക്ക് ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ ഉത്സവം സമാപിക്കും. ഇന്ന്
രാവിലെ 7.30ന് പാരായണം 9 നും വൈകിട്ട് 5നും കാഴ്ചശ്രീബലി, വൈകിട്ട് 7.30ന് സംഗീതസദസ് 9.30ന് വലിയവിളക്ക് , തേരോഴി രാമ കുറുപ്പിന്റെ മേളം, നാളെ രാവിലെ 7.30ന് പാരായണം 9ന് കാഴ്ചശ്രീബലി 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ടെഴുന്നള്ളിപ്പ്, 7ന് നാടകം, 11ന് ആറാട്ട് വരവ്, വലിയകാണിക്ക.