കുമരകം: കേന്ദ്രസർക്കാർ പദ്ധതിയൽ ഉൾപ്പെടുത്തി കുമരകം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന "കേരഗ്രാമം" പദ്ധതിക്ക് നസ്രത്തു വാർഡിൽ തുടക്കമായി. എൻ.എൻ.സി.ജെ.എം എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക സിസ്റ്റർ ആൻസിയക്ക് തെങ്ങിൻ തൈ നൽകിക്കൊണ്ട് വാർഡ് മെമ്പർ പി.കെ.സേതു വിതരണ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 8 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.വിത്ത് തേങ്ങാ വാങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ നഴ്സറി ഉണ്ടാക്കിയാണ് തൈകൾ കിളിപ്പിച്ചെടുത്തത്.