
കോട്ടയം: വെച്ചൂർ ഗവൺമെന്റ് ദേവീ വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ പ്രൈമറി വിഭാഗം കെട്ടിട ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സി.കെ.ആശ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യപ്രഭാഷണം നടത്തും. വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിക്കും. തദ്ദേശസ്വയം ഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ പി.പ്രസാദ് റിപ്പോർട്ട് അവതരിപ്പിക്കും.