
കോട്ടയം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ) അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം. ഓൺലൈനായി www.stmrs.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അവസാനതീയതി ഫെബ്രുവരി 20. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വിശദവിവരത്തിന് ഫോൺ: 04828 202751.