
വാകത്താനം: കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും യുക്തിരേഖ മാസികയുടെ ചീഫ് എഡിറ്ററും ആയ അഡ്വ. രാജഗോപാൽ വാകത്താനത്തിന്റെ ഭാര്യ ജോസി പോൾ (56) നിര്യാതയായി. മുൻ വാകത്താനം പഞ്ചായത്ത് മെമ്പറാണ്. കർഷക സംഘം ഏരിയാ കമ്മറ്റി അംഗം, സി.പി.എം മണികണ്ഠപുരം ബ്രാഞ്ച് അംഗം, പ്രോഗ്രസ്സീവ് ലൈബ്രറി വാകത്താനം ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മക്കൾ: അഡ്വ. മനിത മൈത്രി, മനുജ മൈത്രി. മരുമക്കൾ: ആശിഷ് രാജു, ഷിന്റോ തോമസ്. ഇന്ന് 11 ന് വാകത്താനം ഗ്രാമ പഞ്ചായത്ത് ഹാളിൽ പൊതുദർശനം. തുടർന്ന് സംസ്‌കാരം വീട്ടുവളപ്പിൽ.