പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രോത്സവത്തിന് ഇന്നലെ രാത്രി കൊടിയേറി. തന്ത്രി സ്വാമി ജ്ഞാനതീർത്ഥ, മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് തിരുവരങ്ങിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ഗുരദേവ കൃതികളുടെ പാരായണം, നിറമാല, 9ന് കാഴ്ചശ്രീബലി, പല്ലക്കിൽ എഴുന്നള്ളത്ത്, 10ന് കലശം, കലശാഭിഷേകം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് ഭജന, ദീപാരാധന, ദീപക്കാഴ്ച, 6ന് കാഴ്ചശ്രീബലി, രഥത്തിലെഴുന്നള്ളത്ത്, 7.15ന് രഥത്തിൽ വിളക്കിനെഴുന്നള്ളത്ത്, 8ന് മാജിക് ഷോ. 26നാണ് ആറാട്ടുത്സവം.