മാഞ്ഞൂർ സൗത്ത്: അയ്യൻകോവിൽ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷിക ഉത്സവം 22 മുതൽ 24 വരെ നടക്കും. തന്ത്രി കടിയക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി പുതിയിടത്തില്ലം പ്രസാദ് നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും. 22ന് രാവിലെ പത്തിന് ശ്രീധർമ്മ ശാസ്താവിനെ കലശം, തുടർന്ന് പുതിയതായി പണി പൂർത്തിയാക്കിയ ചുറ്റമ്പലങ്ങളുടെ സമർപ്പണവും അയോദ്ധ്യാ പ്രാണ പ്രതിഷ്ഠാ ഉത്സവ പ്രത്യേക പൂജകളും. 11ന് തിരുവാതിര. ഒന്നിന് പ്രസാദമൂട്ട്. 23ന് വൈകിട്ട് ഏഴിന് ഓട്ടൻതുള്ളൽ, 24ന് രാവിലെ പത്തിന് മഹാദേവന് കലശം. 12ന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് താലപ്പൊലി, കരകാട്ടം, ചെണ്ടമേളം. 8.30ന് നൃത്തനൃത്യങ്ങൾ എന്നിവ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് രാജീവ് എ.ആർ, സെക്രട്ടറി ശ്രീകാന്ത് ആർ ചോതാർ എന്നിവർ അറിയിച്ചു.