
കോട്ടയം: മുട്ടമ്പലം കളത്തിൽ (ആനന്ദഭവൻ) കെ.ജി ആനന്ദവല്ലി അമ്മ (84) നിര്യാതയായി. പരേതനായ കെ.കെ ശ്രീധരൻ നായർ (റിട്ട. പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ, മേഘാലയ ) ആണ് ഭർത്താവ്. മക്കൾ: അനീഷ് കുമാർ (ഡയറക്ടർ എക്‌സ് പ്രസ് ഗ്രൂപ്പ് ) സുരേഷ് കുമാർ (യു.കെ) അശ്വിനി കുമാർ (കാനഡ). മരുമക്കൾ: ശ്രീജ എസ് നായർ, ശ്രീദേവി അമ്പിളി. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.