കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ തീർത്ഥാടനം ഇന്ന് നടക്കും. രാവിലെ 9ന് തിരുനക്കര ശിവശക്തി ആഡിറ്റോറിയത്തിൽ ഇളനീർ തീർത്ഥാടന സമ്മേളനം കളക്ടർ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസർ പി.കെ.ലീന തീർത്ഥാടനസന്ദേശം നൽകും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി ഗണേശ്, വനിതാസംഘം സെക്രട്ടറി സുഷമ മോനപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ബിജു തളിയിൽകോട്ട തുടങ്ങിയവർ സംസാരിക്കും. വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ ആദ്യതാലം കൈമാറും. 11ന് ക്ഷേത്രത്തിൽ ഇളനീർ തീർത്ഥാടന സമർപ്പണം. 12ന് മഹാപ്രസാദമൂട്ട്. രണ്ടിന് തിരുവരങ്ങിൽ വിദ്യാഭ്യാസ അവാർഡുദാന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ജി സർവകലാശാല വി.സി പ്രൊഫ ഡോ. സി.ടി.അരവിന്ദകുമാർ അവാർഡുകൾ വിതരണം ചെയ്യും. നാളെ രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് നട്ടാശേരി ശാഖയിൽ നിന്ന് വടക്കൻമേഖല ദേശതാലപ്പൊലി ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി അദ്യതാലം കൈമാറും. 7ന് ക്ഷേത്രാചാര്യൻ സ്വാമി ബോധാനന്ദസ്വാമി അനുസ്മരണം. 10.30ന് പള്ളിനായാട്ട്. 23ന് വൈകിട്ട് 3ന് യാത്രാബലി, ആറാട്ട് പുറപ്പാട്. 5.30ന് ടൗൺ ബി ശാഖയുടെ താലപ്പൊലി ഘോഷയാത്ര, 6ന് ആറാട്ട് വിളക്ക് ഭദ്രദീപം ജില്ലാ പൊലീസ് ചീഫ് കെ.കാർത്തിക് പ്രകാശിപ്പിക്കും. 6.30ന് ആറാട്ട്. 7.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്.