കുറിഞ്ഞി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ഇന്ന് ആഘോഷിക്കും. പുതുതായി പണികഴിപ്പിച്ച ആൽവിളക്കിന്റെ സമർപ്പണവും നടക്കും. രാവിലെ 5ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, പന്തീരടി പൂജ, കലശാഭിഷേകം, 9ന് ശ്രീഭൂതബലി, തുടർന്ന് പറയെടുപ്പ്, വൈകിട്ട് 5ന് പറയെടുപ്പ്, 5.45ന് ആൽവിളക്ക് സമർപ്പണം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ നിർവഹിക്കും. 6.30ന് ദീപാരാധന, 6.45ന് രോഹിണി വാരപൂജ, 7ന് അത്താഴപൂജ, 7.15ന് തിരുവാതിരകളി, തുടർന്ന് വിളക്കിനെഴുന്നള്ളത്ത്, 8.15ന് അന്നദാനം.