എലിക്കുളം: സംസ്ഥാനത്തെ ആദ്യ യു.ത്രി.എ പഞ്ചായത്തായ എലിക്കുളത്ത് ശലഭഗ്രാമയജ്ഞം ഉദ്ഘാടനം ചെയ്യാൻ ബട്ടർഫ്‌ളൈ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.മത്തിയാസ് ഷെറർ നാളെ ഇളങ്ങുളത്തെത്തും. രാവിലെ 9.30ന് ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്വാഗതസംഘം ചെയർമാൻ എസ്.ഷാജി അദ്ധ്യക്ഷത വഹിക്കും. എം.ജി.സർവകലാശാല വൈസ്ചാൻസലർ പ്രൊഫ.സി.ടി.അരവിന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്തംഗങ്ങൾ, എം.ജി.സർവകലാശാലയിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംസാരിക്കുമെന്ന് സ്വാഗതസംഘം കൺവീനർ മാത്യൂസ് പെരുമനങ്ങാട് അറിയിച്ചു.