മാന്നാനം: കുമാരപുരം ദേവസ്വം ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ഇന്ന് നടക്കും. തൈപ്പൂയ മഹോത്സവത്തിന് നാളെ തുടക്കമാവും. ഇന്ന് രാവിലെ 10.30 നും 11.30 നും മധ്യേ കോത്തല കെ.വി വിശ്വനാഥൻ തന്ത്രി, ചേർത്തല സത്യരാജൻ തന്ത്രി, വടയാർ സുമോദ് തന്ത്രി, മേൽശാന്തി ഇടുക്കി വിഷ്ണുശാന്തി, സുനിൽ തന്ത്രി, ആർപ്പുക്കര സനീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ മാന്നാനം വിളിപ്പുറത്തപ്പൻ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹപ്രതിഷ്ഠ നടക്കും. തുടർന്ന് ജീവകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, സഹസ്രകലശാഭിഷേകം എന്നിവ നടക്കും. തുടർന്ന് മഹാപ്രസാദഊട്ട്.

ഉച്ചകഴിഞ്ഞ് 3.30ന് ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനവും ക്ഷേത്ര സമർപ്പണവും മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ശാഖാ പ്രസിഡന്റ് സജീവ്കുമാർ.കെ, സുമോദ് തന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സോണി, ഹരിപ്രകാശ്, ദിലീപ്കുമാർ, ലിനീഷ് ടി.ആക്കുളം, ഇന്ദിര രാജപ്പൻ, എൻ.കെ മോഹൻദാസ് എന്നിവർ പ്രസംഗിക്കും.

26ന് രാവിലെ 11ന് വിവിധ ദേശങ്ങളിൽ നിന്നുമുള്ള കാവടി ഘോഷയാത്രകൾ ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. ഇവിടെ നിന്ന് സംയുക്തമായി കുമാരപുരം ക്ഷേത്രത്തിലേക്കെത്തും. തുടർന്ന് കാവടി അഭിഷേകം, 12ന് മഹാപ്രസാദഊട്ട്.

ഫോട്ടോ: മാന്നാനം കുമാരപുരം ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന പ്രതിഷ്ഠ കർമ്മത്തോടനുബന്ധിച്ച് ശാഖ പ്രസിഡന്റ് കെ സജീവ് കുമാർ, സെക്രട്ടറി എൻ കെ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ ആചാര്യവരണം നടന്നപ്പോൾ