പാമ്പാടി: അയ്യൻകോവിക്കൽ ഗുരുദേവ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് തുടങ്ങി 23ന് സമാപിക്കും. രാവിലെ 6.30ന് ശാന്തിഹവനം അഷ്ടദൃവ്യ ഗണപതിഹോമം. 7.30ന് ഗുരുപൂജ. 10.15ന് സാംസ്‌കാരിക സമ്മേളനം നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ മഹാകവി കുമാരനാശാൻ അനുസ്മരണവും സഭ ഉപദേശകസമിതി കൺവീനർ കുറിച്ചി സദൻ ആലുവ സർവ്വമത സമ്മേളശതാബ്ദി സ്മൃതി പ്രഭാഷണവും കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് വട്ടോടിൽ വൈക്കം സത്യഗ്രഹ ശതാബ്ദി സ്മൃതി പ്രഭാഷണവും നടത്തും. സുകുമാരൻ വാകത്താനം, അമയന്നൂർ ഗോപി,കെ.കെ.സോമൻ, ഷാജിമോൻ കെ.എൻ, പി.കെ .കുമാരൻ,സോഫി വാസുദേവൻ ,വി.വി.ബിജുവാസ് എന്നിവർ ആശംസ പ്രസംഗം നടത്തും.
തുടർന്ന് വൈക്കം സത്യഗ്രഹ ശതാബ്ദി സ്മൃതി പദയാത്രികരുടെ കുടുംബസംഗമവും ആദരിക്കലും നടക്കും. അമയന്നൂർ ഗോപി, ഇ.ആർ. സുധാകരൻ, രതീഷ് പാറക്കൽ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. 1ന് അന്നദാനം, 3ന് അയ്യപ്പ ഭാഗവതപാരായണം, 5.30ന് താലപ്പൊലി ഘോഷയാത്ര, 6.15ന് ഗുരുപൂജ, 7ന് തിരുവാതിരകളി.