rod

കോട്ടയം : എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽനിന്നു 19 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കുന്നേൽ ചക്കാലയ്ക്കൽ റോഡ് മന്ത്രി വി.എൻ. വാസവൻ നാടിന് സമർപ്പിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായതിനാൽ എം.എൽ.എയുടെ ആദ്യ ഫണ്ടിൽ നിന്ന് തന്നെ തുക അനുവദിക്കുകയായിരുന്നെന്നും അതിരമ്പുഴ ജംങ്ഷന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ ആണെന്നും റോഡ് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ പി.ഡഡബ്ല്യു.ഡി റോഡും ബി.എം ആൻഡ് ബിസി നിലവാരത്തിൽ പണി പൂർത്തീകരീച്ചെന്ന് മന്ത്രി കൂട്ടച്ചേർത്തു. ഗ്രാമപഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു