swan

കോട്ടയം : സാന്ത്വന പരിചരണം എല്ലാവരുടെയും അവകാശമാണെന്നും അതുറപ്പാക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഒരുമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പറഞ്ഞു. സാന്ത്വന പരിചരണ ദിനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എൻ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ.റോസമ്മ സോണി മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിന് മുന്നോടിയായി മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവത്കരണ റാലി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഫ്‌ളാഗ് ഒഫ് ചെയ്തു.