കോട്ടയം: അയോദ്ധ്യാ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ഗോദാനവുമായി ബി.ജെ.പി വാഴൂർ പഞ്ചായത്ത് കമ്മിറ്റി. വാഴൂർ തീർഥപാദപുരത്ത് കുറുനരിയുടെ ആക്രമണത്തിൽ മൂന്ന് പശുക്കളെ നഷ്ടപ്പെട്ട ബിമല പ്രസന്നനാണ് പശുവിനെ നൽകിയത്. മദ്ധ്യമേഖല പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്ത. വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രെസിഡന്റ് കെ.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു മുതിർന്ന ബിജെപി പ്രവർത്തകൻ ശ്രീ എം കെ മോഹനൻ ഗോദാനം നിർവഹിച്ചു. കെ പി സുരേഷ്, വി എൻ മനോജ്, ടിവി ബിനു,എം കെ വിജയകുമാർ, കെ കെ വിപനചന്ദ്രൻ എന്നിവർ സംസാരിച്ചു. കെസ് ബിനു കുമാർ, കെ കെ സജി, ജ്യോതി ബിനു,കെ.വി പ്രസന്നകുമാർ, കെ കെ ഹരിദാസ്,എന്നിവർ നേതൃത്വം നൽകി.