മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ മുന്ന് നോമ്പ് ആചരണം ഇന്ന് മുതൽ 24 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10ന് ധ്യാനശുശ്രൂഷയും തുടർന്ന് ഉച്ച നമസ്‌ക്കാരവും നേർച്ചകഞ്ഞിയും ഉണ്ടായിരിക്കും. 22ന് ഫാ. യൂഹാനോൻ വേലയ്ക്കകത്ത്, 23 ന് ഫാ.ലിറ്റു ജേക്കബ് തണ്ടാശ്ശേരി, 24ന് ഫാ.സാംസൺ മേലോത്ത് എന്നിവർ ധ്യാനശുശ്രൂഷ നയിക്കും. 25ന് രാവിലെ 7ന് വി.കുർബ്ബാനയോടെ മൂന്ന് നോമ്പ് ആചരണം സമാപിക്കും.
ഉപയോഗ യോഗ്യമായ പുതിയതും പഴയതുമായ വസ്ത്രങ്ങൾ ആതുരാലയങ്ങൾക്ക് നൽകുവാൻ മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ മൂന്ന് നോമ്പ് കാലയളവിൽ ശേഖരിക്കുന്നുണ്ട്. വസ്ത്രങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർ മർത്തമറിയം വനിതാസമാജം ഓഫീസിൽ ഏൽപ്പിക്കണം. മൂന്ന് നോമ്പ് ആചരണങ്ങൾക്ക് വികാരി ഇ.റ്റി. കുറിയാക്കോസ് കോർ എപ്പിസ്‌കോപ്പാ, പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പാ, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടി, ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകും.