kpsta

പൊൻകുന്നം : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനോജ് വി.പോൾ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ഷാജിമോൻ, സംസ്ഥാന സെക്രട്ടറി ടി.കെ.സാദത്ത്, എക്‌സിക്യുട്ടീവ് അംഗങ്ങളായ വർഗീസ് ആന്റണി, എം.സി.സ്‌കറിയ, ബിനു ജോയ്, പി.പ്രദീപ്, പരിമൾ, ആന്റണി, ജില്ലാട്രഷറർ ബിനു സോമൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജേക്കബ് ചെറിയാൻ പ്രദീപ്കുമാർ, ടോമി ജേക്കബ്, പി.എസ്.സലിം, പി.ജെ.ആൻറണി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക പ്രകടനം യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു.