കാണക്കാരി: എസ്.എൻ.ഡി.പി യോഗം 2348ാം നമ്പർ കാണക്കാരി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ പതിനൊന്നാമത് പ്രതിഷ്ഠ വാർഷികത്തിന് കൊടിയേറി. നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഗുരുദേവ ക്ഷേത്രത്തിലേക്ക് നടന്ന കൊടിക്കൂറയും കയറുമായി നടന്ന ഘോഷയാത്ര വർണാഭമായി. തന്ത്രി സുനിൽ വിളക്കുമാടത്തിന്റെയും മേൽശാന്തി നന്ദുക്കുട്ടന്റെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി രജിഷിന്റെ മുഖ്യകാർമികത്വത്തിൽ പൂജകൾക്ക് ശേഷം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് കൊടികൂറ കൈമാറി. പെരുമ്പായിക്കാട് ഗുരുദേവ ക്ഷേത്രം, ഏറ്റുമാനൂർ ഗുരുദേവ ക്ഷേത്രങ്ങളിലെ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ നൽകി. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു കൊടിമര സമർപ്പണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, യൂണിയൻ കൗൺസിലറും മേഖല ഇൻചാർജുമായ എ.ജി ദിലീപ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, യൂണിയൻ കൗൺസിലർ സജീഷ് മണലിൽ, ജയൻ പള്ളിപ്പുറം എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി വിജേഷ് ഗോപി സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് പി.വി ഷിനോയ് നന്ദിയും പറഞ്ഞു.