വൈക്കം: പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് 2ന് കൊടിയേറും. 2 ന് വൈകിട്ട് 7.30 നും 8 നും ഇടയിലാണ് കൊടിയേറ്റ്. 2 ന് രാവിലെ 5.40 ന് ഗണപതി ഹോമം, 6 ന് പാരായണം, 10 ന് കളഭാഭിഷേകം, 7.30 ന് കൊടിയേറ്റ്.
3 ന് വൈകിട്ട് 6.30 ന് തമിഴ് കോലാട്ടം. 4 ന് വൈകിട്ട് 6 ന് തിരുവാതിര, 7 ന് വൈക്കം സത്യസായി സേവാ സമിതിയുടെ ഭജൻസ്. 5 ന് വൈകിട്ട് 6.30 ന് ധ്വനി ഭജൻസിന്റെ ഭജൻസ്. 6 ന് രാവിലെ 10.30 ന് ഉൽസവബലി ദർശനം, വൈകിട്ട് 6.30 ന് അയ്യർ കുളങ്ങര ശ്രീദേവി വനിതാ സമാജത്തിന്റെ തിരുവാതിര, 7.15 ന് പുരസ്‌കാര സമർപ്പണം. 7 ന് വൈകിട്ട് 6.30 ന് അയ്യർകുളങ്ങര ശിവരഞ്ജിനിയുടെ ഫ്യൂഷൻ തിരുവാതിര. 8 ന് വൈകിട്ട് 5 ന് കാഴ്ച ശ്രീബലി തിരുവാർപ്പ് ഗണേശിന്റെ നാദസ്വരം, 6.30 ന് വൈക്കം സങ്കീർത്തന ഭജനമണ്ഡലിയുടെ ഭജനാമൃതം. 9ന് രാവിലെ 8 ന് ഉപദേവതമാർക്ക് കലശാഭിഷേകം, 11.30 ന് തിരവോണസദ്യ, വൈകിട്ട് 5 ന് ആറാട്ടെഴുന്നളളിപ്പ്, ആറാട്ട്, മരുത്തോർവട്ടം ഉണ്ണികൃഷ്ണന്റെ പഞ്ചാരിമേളം, 8 ന് ആറാട്ട് വരവ് വിളക്ക്, വലിയ കാണിക്ക.
അഷ്ട ബന്ധ കലശം
ക്ഷേത്രത്തിലെ അഷ്ട ബന്ധ കലശം ഫെബ്രുവരി 13 ന് ആരംഭിച്ച് 18 ന് സമാപിക്കും. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, മോനാട്ട് മന ചെറിയ കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം .വഹിക്കും.
13 ന് വൈകിട്ട് 5 മുതൽ ആചാര്യവരണം, ഗണപതി പൂജ, സ്ഥല ശുദ്ധിയിൽ പ്രാസാദശുദ്ധി, രക്ഷാ കലശപൂജ, പ്രാസാദപൂജ രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തു കലശപൂജ, വാസ്തുബലി, വാസ്തു കലശാഭിഷേകം.
14 ന് രാവിലെ മുതൽ ധാര, അഭിഷേകം, നവീകരണ പ്രായശ്ചിത്ത ഹോമം, കലശപൂജ, കലശാഭിഷേകം. 15 ന് രാവിലെ 7 മുതൽ ശാന്തി ഹോമം, കലശം, ഹോമകലശാഭിഷേകം, ഉപദേവതമാർക്ക് കലശാഭിഷേകം. 16 ന് രാവിലെ 7 മുതൽ അത്ഭുത ശാന്തി ഹോമം കലശം ശ്വശാന്തി ഹോമം കലശം, ചോര ശാന്തി ഹോമം, കലശം, കലശാഭിഷേകം. 17 ന് രാവിലെ 7 ന് അഗ്‌നി ജനനം, തത്വ ഹോമം, തത്വകലശപൂജ, ബ്രമ്മ കലശപൂജ, കുംഭേശകർക്കരി, കലശപൂജ, തത്വകലശാഭിഷേകം, പരികലശപൂജ, അധിവാസ ഹോമം കലശാധിവാസം. സമാപന ദിവസമായ 18 ന് രാവിലെ 7 മുതൽ കലശത്തിങ്കൽ ഉഷപൂജ, പരികലശാഭിഷേകം അഷ്ട ബന്ധ സ്ഥാപനം, ബ്രഹ്മകലശാഭിഷേകം, പ്രസാദ ഊട്ട് , അവ സ്രാവ പ്രോഷണം, ശ്രീഭൂതബലി എന്നിവയാണ് ചടങ്ങുകൾ.