മാന്നാനം: സുബ്രഹ്മണ്യ സ്തുതികൾ നിറഞ്ഞു അന്തരീക്ഷത്തിൽ വിളിപ്പുറത്തപ്പന്റെ മണ്ണിൽ വിഗ്രഹപ്രതിഷ്ഠ നടന്നു.

മാന്നാനം കുമാരപുരം ദേവസ്വം ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ദർശിക്കാൻ ആയിരങ്ങളെത്തി.

കോത്തല കെ.വി വിശ്വനാഥൻ തന്ത്രി, ചേർത്തല സത്യരാജൻ തന്ത്രി, വടയാർ സുമോദ് തന്ത്രി, മേൽശാന്തി ഇടുക്കി വിഷ്ണുശാന്തി, സുനിൽ തന്ത്രി, ആർപ്പുക്കര സനീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. തുടർന്ന് മഹാപ്രസാദഊട്ടും നടന്നു.

ക്ഷേത്ര സമർപ്പണ സമ്മേളന ഉദ്ഘാടനവും ക്ഷേത്ര സമർപ്പണവും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിച്ചു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സജീവ് കുമാർ.കെ, സുമോദ് തന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സോണി, ഹരിപ്രകാശ്, ദിലീപ് കുമാർ, ലിനീഷ് ടി ആക്കുളം, ഇന്ദിര രാജപ്പൻ, എൻ കെ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് തുടക്കമാവും.

26ന് രാവിലെ 11ന് വിവിധ ദേശങ്ങളിൽ നിന്ന് കാവടി ഘോഷയാത്രകൾ നടക്കും. തുടർന്ന് ഉച്ചയ്ക്ക്12ന് മഹാപ്രസാദഊട്ട്.