കോട്ടയം: നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിലെ 111ാമത് ഉത്സവത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ വടക്കൻ മേഖലയിലെ 27 ശാഖായോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലുള്ള ദേശതാലപ്പൊലി ഘോഷയാത്ര ഇന്ന് വൈകുന്നേരം നാലിന് നട്ടാശേരി ശാഖായോഗത്തിൽ നിന്നും നാഗമ്പടം ക്ഷേത്രസന്നിധിയിലേക്ക് പുറപ്പെടും. നട്ടാശേരി ശാഖാങ്കണത്തിൽ പൊതുസമ്മേളനം ഉദ്ഘാടനവും ഭദ്രദീപപ്രകാശനവും ആദ്യതാല സമർപ്പണവും തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ അദ്ധ്യക്ഷതവഹിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉത്സവസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. എസ്.ദേവരാജൻ, ശ്രീദേവ് കെ.ദാസ്, ഇന്ദിര രാജപ്പൻ, എം.എസ് സുമോദ്, സഞ്ജു ടി.കാഞ്ഞിരപ്പള്ളിയിൽ, എം.എൻ അനിൽകുമാർ, കെ.ആർ വിജയൻ, സാബു ചെല്ലപ്പൻ, സജിനി സജി, പ്രസന്ന വിശ്വനാഥൻ എന്നിവർ പങ്കെടുക്കും. ജനറൽ കൺവീനർ ജയൻ പള്ളിപ്പുറം സ്വാഗതവും കോഓർഡിനേറ്റർ അജിമോൻ തടത്തിൽ നന്ദിയും പറയും.