
വൈക്കം: ടി.വി പുരം വെള്ളക്കാട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. തന്ത്റി വൈക്കം വിവേക് ആനന്ദ്, സഹതന്ത്റി ആർ.ഗിരീഷ് വൈക്കം എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. ക്ഷേത്രം മേൽശാന്തി വൈക്കം പ്രീനു സഹകാർമ്മികനായി. കൊടിയേറ്റിന് മുൻപായി കൊടിമര ഘോഷയാത്ര, കൊടിക്കയർ എഴുന്നള്ളിപ്പ്, കൊടിക്കൂറ എഴുന്നള്ളിപ്പ് എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് പി.ബി.പുഷ്പാംഗദൻ, ജോ.സെക്രട്ടറി എ.എൻ.രമേശൻ, ട്രഷറർ എം.എ.ബിനു, വി.ആർ.പ്രദീപ്, അപ്പുക്കുട്ടൻ കായിപ്പുറത്ത്, പി.പ്രകാശൻ, മഹിളാ വിഭാഗം പ്രസിഡന്റ് സീമാ ഷിബു, സെക്രട്ടറി ശ്രുതി രൂപേഷ്, യുവജനസഭ പ്രസിഡന്റ് ടി.എസ്.സുനീഷ്, സെക്രട്ടറി അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വിവിധ ദിവസങ്ങളിൽ സർവ്വൈശ്വര്യപൂജ, അന്നദാനം, തിരുവാതിരകളി, കൈകൊട്ടിക്കളി, വിദ്യാഭ്യാസ അവാർഡ് വിതരണം, സ്‌കന്ദപുരാണ സമീക്ഷ, സ്‌കന്ദവിവാഹം, രഥഘോഷയാത്ര, ചിന്ത്പാട്ട്, ദേശതാലപ്പൊലി, പൂമൂടൽ, നാടൻപാട്ട്, നാട്ടീണങ്ങളുടെ ചടുലതാളം, തൈപ്പൂയ മഹോത്സവം, കലശാഭിഷേകം, കാഴ്ചശ്രീബലി, കാവടിഘോഷയാത്ര, ഫ്യൂഷൻ, ആറാട്ട് പുറപ്പാട്, പൊങ്കാല എന്നിവ നടക്കും.