kpms

വൈക്കം : ജാതി സെൻസസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് നേതൃത്വത്തിൽ 25 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ വൈക്കത്ത് നിന്ന് 2000 പേരെ പങ്കെടുപ്പിക്കുമെന്ന് ജില്ലയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന അസി.സെക്രട്ടറി പി.വി ബാബു പറഞ്ഞു.
പഞ്ചമി സ്വയം സഹായ സംഘത്തിന്റെ യൂണിയൻ ഓഫീസ്, വൈക്കം ആശുപത്രി റോഡിലെ പുളിംന്തുരുത്തി ബിൽഡിംഗിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഷാജി ഇടംപാടം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ. സനീഷ്‌കുമാർ, മനോജ് കൊട്ടാരം, പി.ടി ഷാജിമോൻ, വി.വി ശശീന്ദ്രൻ, മോഹനൻ പേരേത്തറ, എൻ.പി റെജി, സന്തോഷ് വൈപ്പാടമ്മേൽ, ബാബു വടക്കേമുറി, വി.ശിവദാസൻ, കെ.ഗിരീശൻ എന്നിവർ പ്രസംഗിച്ചു.