വൈക്കം : വാഴേകാട് കുലശേഖരമംഗലം ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തിരുവുത്സവം 23 മുതൽ 30 വരെ നടക്കും. 23ന് 6ന് ഉഷഃപൂജ, 7ന് ത്രികാല ഭഗവത്സേവ ആരംഭം, 10ന് സുദർശന ഹോമം, 6ന് ഭഗവത്സേവ, 6.30ന് ദീപാരാധന,. 24ന് 6ന് ഉഷഃപൂജ, വൈകിട്ട് 6ന് അധിവാസഹോമം, തുടർന്ന് അധിവാസപൂജ. 25ന് 6ന് ഉഷഃപൂജ, തുടർന്ന് അഷ്ടബന്ധം ചാർത്തൽ, പ്രസാദഊട്ട്, രാത്രി 8ന് ശാസ്താംപാട്ട്. 26ന് 8.15ന് ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ എ.കെ.മുരളീധരൻ തന്ത്രികൾ തൃക്കൊടിയേറ്റ് നിർവഹിക്കും. 6ന് സർവ്വൈശ്വര്യപൂജ, 7ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് ഭജന, 8.30ന് കൈകൊട്ടിക്കളി, 9.30ന് തിരുവാതിര. 27ന് 7.30ന് വിശേഷാൽപൂജ, 10.30ന് തളിച്ചുകൊടുക്കൽ, 6ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലി, 7.30ന് കാവടിഘോഷയാത്ര, 6ന് പാട്ടുറവ നാടൻപാട്ടുകൾ. 28ന് 7.30ന് വിശേഷാൽപൂജ, 8ന് കാവടിഘോഷയാത്ര, 9ന് കൈകൊട്ടിക്കളി, 9.30ന് ഫ്യൂഷൻ ഡാൻസ്. 29ന് പള്ളിവേട്ട മഹോത്സവം. 8ന് പാൽക്കാവടി, 5.30ന് താലപ്പൊലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 8.30ന് കലാപരിപാടികൾ, 10.30ന് കുച്ചുപ്പുടി, 12ന് പള്ളിവേട്ട, പള്ളിനിദ്ര. 30ന് ആറാട്ട് മഹോത്സവം. 3ന് പകൽപ്പൂരം, 8ന് അത്താഴഊട്ട്.