skil

കോട്ടയം : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം എംബഡെഡ് സിസ്റ്റം ഡിസൈനിൽ അഡീഷണൽ സ്‌കിൽ ഡവലപ്പ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. സ്‌റ്റൈപെൻഡോട് കൂടി ഫെബ്രുവരി 1 മുതൽ മാർച്ച് 1 വരെയും ഫെബ്രുവരി 14 മുതൽ മാർച്ച് 14 വരെയും രണ്ടു ബാച്ചുകളിലായാണ് കോഴ്‌സ്. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്‌സ് നടത്തുന്നത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ എൻജിനീയറിങ്ങ് വിഭാഗങ്ങളിൽ ബിരുദമോ/ഡിപ്ലോമയോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി : 24. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ്: www.rit.ac.in.